Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scheduled Caste

Kottayam

പ​​ട്ടി​​ക​​ജാ​​തി ന​​യം പ്ര​​ഖ്യാ​​പി​​ക്കും: മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ്

കോ​​ട്ട​​യം: വി​​ദ്യാ​​ഭ്യാ​​സം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പ​​ട്ടി​​ക​​ജാ​​തി സ​​മൂ​​ഹം വി​​വേ​​ച​​നം നേ​​രി​​ടു​​ന്നു​​ണ്ടെ​​ന്ന് ജ​​ല​​വി​​ഭ​​വ -ഭ​​വ​​ന നി​​ർ​​മാ​​ണ മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ്. സാ​​ൻ​​ജോ​​സ് ഓ​ഡി​​റ്റേ​​റി​​യ​ത്തി​ൽ ന​​ട​​ന്ന ബി​​വി​​എ​​സ് 52-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. പ​​ട്ടി​​ക​​ജാ​​തി വി​​ക​​സ​​ന ന​​യം ഉ​​ട​​ൻ പ്ര​​ഖ്യാ​​പി​​ക്കു​​മെ​​ന്നും പ​​ട്ടി​​ക​​ജാ​​തി ജ​​ന​​സ​​മൂ​​ഹ​​ത്തെ ചേ​​ർ​​ത്തു പി​​ടി​​ക്കു​​ക​​യെ​​ന്ന​​താ​​ണ് സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

ബി​​വി​​എ​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ്ര​​തി​​ഭ​​ക​​ളെ മ​​ന്ത്രി അ​​നു​​മോ​​ദി​​ച്ചു. ആ​​യി​​ക്ക​​ൽ ക്ഷേ​​ത്ര പു​​ന​​രു​​ദ്ധാ​​ര​​ണ കൂ​​പ്പ​​ൺ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം റ​​ബ​​ർ ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ഹ​​രി നി​​ർ​​വ​​ഹി​​ച്ചു.
ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് മൈ​​ലാ​​ട്ടു​​പാ​​റ, ടി.​​ആ​​ർ. അ​​നി​​ൽ​​കു​​മാ​​ർ, ജി. ​​മു​​ര​​ളീ​​ധ​​ര​​ൻ, ഡി. ​​സു​​രേ​​ഷ്, സി.​​എ​​സ്.​​ശ​​ശീ​​ന്ദ്ര​​ൻ, ര​​ക്ഷാ​​ധി​​കാ​​രി പി.​​ആ​​ർ. ശി​​വ​​രാ​​ജ​​ൻ, വി​​ജ​​യ് ബാ​​ല​​കൃ​​ഷ്ണ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

മ​​റ്റു ഭാ​​ര​​വാ​​ഹി​​ക​​ൾ

പ്ര​​സി​​ഡ​​ന്‍റ് - രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്നേ​​ൽ(​​കോ​​ട്ട​​യം), ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി - സു​​രേ​​ഷ് മൈ​​ലാ​​ട്ടു​​പാ​​റ(​​കോ​​ട്ട​​യം), ര​​ക്ഷാ​​ധി​​കാ​​രി - പി.​​ആ​​ർ. ശി​​വ​​രാ​​ജ​​ൻ, വൈ​​സ് പ്ര​​സി​​ഡ​ന്‍റു​മാ​​ർ - വി​​ജ​​യ് ബാ​​ല​​കൃ​​ഷ്ണ​​ൻ(​​ആ​​ല​​പ്പു​​ഴ), സി.​​എ​​സ്. ശ​​ശീ​​ന്ദ്ര​​ൻ (ഇ​​ടു​​ക്കി), സെ​​ക്ര​​ട്ട​​റി​​മാ​​ർ - എ.​​വി. മ​​നോ​​ജ് (എ​​റ​​ണാ​​കു​​ളം) , ഷീ​​ജ ബി​​നു (കോ​​ട്ട​​യം), ഓ​​ർ​​ഗ​​നൈ​​സ​​ർ​​മാ​​ർ - സ​​ജി. സി.​​എം. (കോ​​ട്ട​​യം), സു​​ജാ​​ത പി. (​​കൊ​​ല്ലം), എ​​ൻ.​​എ​​സ്. കു​​ഞ്ഞു​​മോ​​ൻ (കോ​​ട്ട​​യം), എം.​​എ​​സ്. ച​​ന്ദ്ര​​ൻ (തി​​രു​​വ​​ന​​ന്ത​​പു​​രം).

Kerala

മ​ല​യി​ടം തു​രു​ത്തി​ൽ കു​ടി​യൊ​ഴി​പ്പി​ക്ക​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്തി​ന​ടു​ത്ത് മ​ല​യി​ടം തു​രു​ത്തി​ൽ ഏ​ഴു പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ മു​ത​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക ക​മ്മീ​ഷ​ൻ അ​ഡ്വ. ജ​യ​പാ​ല​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ​ക്ക് ശ്ര​മി​ച്ചെ​ങ്കി​ലും, നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധി​ച്ച​തോ​ടെ മു​ന്നോ​ട്ടു​പോ​കാ​നാ​യി​ല്ല. അ​തി​നി​ടെ, പ്ര​തി​ഷേ​ധ​ക്കാ​രെ നീ​ക്കം ചെ​യ്യാ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​തി​ഷേ​ധം വാ​ർ​ത്ത​യാ​യ​തോ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. കൊ​ച്ചി പോ​ലീ​സി​നോ​ട് ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ‌ ചെ​ന്നി​ത്ത​ല നി​ർ​ദേ​ശം ന​ൽ​കി. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് നി​ന്ന് പോ​ലീ​സ് പി​രി​ഞ്ഞു​പോ​യി. നി​ല​വി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യെ ചൊ​ല്ലി അ​ര​നൂ​റ്റാ​ണ്ടാ​യി തു​ട​രു​ന്ന ത​ർ​ക്ക​മാ​ണി​ത്. കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ ഇ​ത് പ​തി​ന​ഞ്ചാം ത​വ​ണ​യാ​ണ് ശ്ര​മം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ഷേ​ധം മൂ​ലം ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നി​ല്ല.

National

സിഐസി നിയമനം; ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലുള്ളവർ പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടവരെന്ന് സ​​​​ർ​​​​ക്കാ​​​​ർ വിശദീകരണം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ (സി​​​​ഐ​​​​സി) ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച എ​​​​ട്ടി​​​​ൽ അ​​​​ഞ്ചു​​​​പേ​​​​രും പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ സ്രോ​​​​ത​​​​സു​​​​ക​​​​ൾ.

ചു​​​​രു​​​​ക്ക​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലെ പേ​​​​രു​​​​ക​​​​ളി​​​​ൽ പ​​​​ട്ടി​​​​ക​​​​ജാ​​​​തി, പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ, പി​​​​ന്നാ​​​​ക്ക, ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള പ്രാ​​​​തി​​​​നി​​​​ധ്യം കു​​​​റ​​​​വാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​ നി​​​​യ​​​​മ​​​​ന​​​​സ​​​​മി​​​​തി​​​​യി​​​​ലെ അം​​​​ഗ​​​​മാ​​​​യ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം സ​​​​ർ​​​​ക്കാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച പേ​​​​രു​​​​ക​​​​ളി​​​​ൽ വി​​​​യോ​​​​ജി​​​​പ്പ് അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​​സ്രോ​​​​ത​​​​സു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

സി​​​​ഐ​​​​സി​​​​യി​​​​ലെ മു​​​​ഖ്യ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​റ​​​​ട​​​​ക്കം എ​​​​ട്ടു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രെ​​​​യും ഒ​​​​രു വി​​​​ജി​​​​ല​​​​ൻ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റെ​​​​യും (സി​​​​വി​​​​സി) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച ചേ​​​​ർ​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി കേ​​​​ന്ദ്രം മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച പേ​​​​രു​​​​ക​​​​ളി​​​​ൽ വി​​​​യോ​​​​ജി​​​​പ്പ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന കു​​​​റി​​​​പ്പ് കൈ​​​​മാ​​​​റി​​​​യ​​​​ത്.

രാ​​​​ഹു​​​​ലി​​​​ന്‍റെ എ​​​​തി​​​​ർ​​​​പ്പി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ അ​​​​ന്നേ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ലും രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 90 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​രു​​​​ന്ന പാ​​​​ർ​​​​ശ്വ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​ടെ പ്രാ​​​​തി​​​​നി​​​​ധ്യം സ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച പേ​​​​രു​​​​ക​​​​ളി​​​​ൽ പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് രാ​​​​ഹു​​​​ൽ വി​​​​യോ​​​​ജി​​​​പ്പ് അ​​​​റി​​​​യി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്.

സി​​​​ഐ​​​​സി​​​​യി​​​​ലെ എ​​​​ട്ട് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളി​​​​ൽ പ​​​​ട്ടി​​​​ക​​​​ജാ​​​​തി, പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ, പി​​​​ന്നാ​​​​ക്ക, ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഓ​​​​രോ പ്ര​​​​തി​​​​നി​​​​ധി​​​​യും ഒ​​​​രു വ​​​​നി​​​​ത​​​​യു​​​​മ​​​​ട​​​​ക്കം പാ​​​​ർ​​​​ശ്വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ഞ്ച് പേ​​​​രു​​​​ക​​​​ളു​​​​ണ്ടെ​​​​ന്ന് സ്രോ​​​​ത​​​​സു​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

District News

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രു​ടെ കോ​ള​നി​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം

കോ​ഴി​ക്കോ​ട്: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച കോ​ള​നി​ക​ളി​ലും സ​മാ​ന പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മാ​നു​സൃ​ത ബാ​ധ്യ​ത​യാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്. വീ​ടു​ക​ളു​ടെ മു​ന്നി​ൽ തു​റ​ന്ന അ​ഴു​ക്കു​ചാ​ൽ നി​ല​നി​ൽ​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ നി​ഷേ​ധി​ക്ക​ലാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി മൂ​ന്നാം വാ​ർ​ഡി​ൽ എ​റ​ങ്ക​യി​ൽ പാ​ലോ​ളി​പാ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ബി​ന്ദു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ത​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള അ​ഴു​ക്കു​ചാ​ലി​ൽ നി​ന്നും രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണെ​ന്നും അ​ഴു​ക്കു​ചാ​ൽ കാ​ര​ണം വീ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ വ​ഴി​യി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചു.

കു​റ​ഞ്ഞ​ത് അ​ഞ്ച് വീ​ടെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് വ​ഴി ന​ൽ​കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞു. താ​ന​ട​ക്കം നാ​ലു കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​റ​ന്നു​കി​ട​ക്കു​ന്ന അ​ഴു​ക്കു​ചാ​ലി​ന് മ​റു​വ​ശ​ത്ത് താ​മ​സി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ഴു​ക്കു​ചാ​ലി​ന് സ്ലാ​ബി​ട്ടാ​ൽ വ​ഴി ല​ഭി​ക്കു​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഒ​രു പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച് അ​ഴു​ക്കു​ചാ​ലി​ന് സ്ലാ​ബി​ട​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ട​പ്പു​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. മേ​ല​ടി ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ ആ​വ​ശ്യ​മാ​യ മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. വ​ട​ക​ര ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ​യും മേ​ല​ടി പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​റെ​യും നേ​രി​ൽ കേ​ട്ടാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പാ​സാ​ക്കി​യ​ത്.

District News

ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍: മെ​ഗാ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍​ക്ക് സ​മാ​പ​നം

വി​ല​ങ്ങാ​ട്: ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന രേ​ഖ​ക​ളു​ടെ സ​മ്പൂ​ര്‍​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ആ​വി​ഷ്‌​ക​രി​ച്ച എ​ബി​സി​ഡി മെ​ഗാ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍​ക്ക് സ​മാ​പ​നം.

പേ​രാ​മ്പ്ര ഡി​വി​ഷ​നി​ലെ വാ​ണി​മേ​ല്‍, കാ​വി​ലും​പാ​റ, വ​ള​യം, ചെ​ക്യാ​ട്, ന​രി​പ്പ​റ്റ, കോ​ട​ഞ്ചേ​രി ഡി​വി​ഷ​നി​ലെ കോ​ട​ഞ്ചേ​രി, പു​തു​പ്പാ​ടി, കാ​ര​ശേ​രി, തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 73 ഉ​ന്ന​തി​ക​ളി​ലു​ള്ള​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്.

വി​ല​ങ്ങാ​ട് പാ​രി​ഷ് ഹാ​ളി​ലും വ​ട്ട​ച്ചി​റ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ലു​മാ​യി ന​ട​ന്ന ക്യാ​മ്പു​ക​ളി​ല്‍ ആ​ധാ​ര്‍, റേ​ഷ​ന്‍ കാ​ര്‍​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട്, വോ​ട്ട​ര്‍ ഐ​ഡി, ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ള്‍ 350ലേ​റെ പേ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള ഡൊ​മി​സൈ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഇ​തി​ലൂ​ടെ ല​ഭ്യ​മാ​ക്കി. കൈ​വ​ശ​മു​ള്ള രേ​ഖ​ക​ള്‍ ന​ഷ്ട​പ്പെ​ടാ​ത്ത വി​ധം ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു ന​ല്‍​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി.
രേ​ഖ​ക​ള്‍ എ​ടു​ക്കാ​ന്‍ ശേ​ഷി​ക്കു​ന്ന മ​റ്റു മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്ക് ഉ​ന്ന​തി പ്ര​മോ​ട്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ത​ത് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി 100 ശ​ത​മാ​നം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജി​ല്ല​യി​ലെ പ​തി​നാ​യി​ര​ത്തി​ല്‍ പ​രം വ​രു​ന്ന പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ലു​ള്‍​പ്പെ​ടു​ന്ന വ്യ​ക്തി​ക​ള്‍​ക്ക് അ​ടി​സ്ഥാ​ന രേ​ഖ​ക​ള്‍ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ല്‍ 2023 മെ​യ് മാ​സം പ്ര​ത്യേ​ക ക്യാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ചി​രു​ന്നു. അ​ടി​സ്ഥാ​ന രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​കാ​തെ പോ​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ ക്യാ​മ്പ​യി​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പം ന​ല്‍​കി​യ​ത്.

വ​ട്ട​ച്ചി​റ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ ന​ട​ന്ന ക്യാ​മ്പ് ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന ഓ​ഫീ​സ​ര്‍ ആ​ര്‍. സി​ന്ധു, അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ എ​ന്‍.​എ​സ്. അ​ജി​ഷ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ സി. ​സ​ന്തോ​ഷ്, താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ സു​ബൈ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ റോ​സ്‌​ലി മാ​ത്യു, സി​സി​ലി ജേ​ക്ക​ബ്, വ​ന​ജ വി​ജ​യ​ന്‍, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സീ​ന​ത്ത്, ലീ​ഡ് ബാ​ങ്ക് പ്ര​തി​നി​ധി അ​യോ​ണ ജോ​ര്‍​ജ്, കോ​ട​ഞ്ചേ​രി ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ​സ്. സ​ലീ​ഷ്, ജി​ല്ലാ ക​ള​ക്ട​റു​ടെ ഇ​ന്‍റേ​ണ്‍​ഷി​പ്പ് പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍ ഡോ. ​നി​ജീ​ഷ് ആ​ന​ന്ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ചി​ത​റ​യി​ലെ പ​ട്ടി​ക​ജാ​തി ഉ​ന്ന​തി ന​വീ​ക​രി​ക്കും: മ​ന്ത്രി ജെ.​ചി​ഞ്ചു റാ​ണി

ക​ട​യ്ക്ക​ല്‍ : ഒ​രു കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് ചി​ത​റ​യി​ലെ പ​ട്ടി​ക​ജാ​തി ഉ​ന്ന​തി ന​വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.ചി​ത​റ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​ദ​സ് ടൗ​ണ്‍​ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

10.53 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പാ​ങ്ങോ​ട്- കി​ഴ​ക്കും​ഭാ​ഗം- മു​ള്ളി​ക്കാ​ട്- കൊ​ല്ലാ​യി​ല്‍ റോ​ഡ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി. 10 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​പ്പാ​ക്കി​യ​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ചി​ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ട​ത്ത​റ അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ്എം.​എ​സ്. മു​ര​ളി വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​കാ വി​ദ്യാ​ധ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചി​ത​റ ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. ഷീ​ന, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജെ. ​ന​ജീ​ബ​ത്ത്, കെ. ​ഉ​ഷ, വി.​സി​ന്ധു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജീ​വ് കൂ​രാ​പ്പ​ള്ളി, പ്രി​ജി​ത്ത്, സ​ന്തോ​ഷ് വ​ള​വു​പ​ച്ച, പി.​സി​ന്ധു, സാ​രം​ഗി ജോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up